
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ഡിന്നറു കൂടാൻ ചെന്നപ്പോൾ
ഡൈനിങ് ടേബിളിലൊന്നൊന്നായ്
ഡിഷുകളിങ്ങനെ വന്നെത്തി.
മട്ടൻ ഫ്രൈയും കട്ട്ലറ്റും
ചിക്കൻ കറിയും പിക്കിൾസും
ബ്രെഡ്ഡും ജാമും ന്യുഡിൽസും
ബട്ടറുമെത്തീ പെട്ടെന്ന്!
ഫിഷും ഫ്രോഗും ബുൾസൈയും
ഡക്കും ക്രാബും സള്ളാസും
ചില്ലീ സോസും പുഡിങ്ങും
ചീസും വന്നൂ പിന്നാലെ
എല്ലുകൾ പോലും കളയാതെ
എല്ലാം ഞങ്ങൾ സാപ്പിട്ടു
കുടവയറാകെ നിറഞ്ഞിട്ടും
കിട്ടിയതെല്ലാം സാപ്പിട്ടു!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa