
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
പൂന്തേനവയിൽ നിറയുമ്പോൾ
ഞാനവ തേടിച്ചെല്ലുന്നു
തേനും കൊണ്ടു മടങ്ങുന്നു
അറകൾ പലതു പണിഞ്ഞിട്ട്
അവയിൽ നിറയ്‌ക്കും തേനെല്ലാം
ചില ചതിയന്മാർ കണ്ടെത്തും
അറിവില്ലാതതു മോഷ്ടിക്കും
അപ്പോൾ വെറുതെ കരയാതെ
അവരേക്കുത്തി മരിക്കാതെ
തേടും പുത്തൻ പൂക്കൾ ഞാൻ
തേനാലറകൾ നിറയ്‌ക്കും ഞാൻ
കൂർത്തൊരു കൊമ്പുണ്ടെന്നാലും
കുത്താനറിയാമെന്നാലും
നോവിക്കുന്നതിൽ രസമില്ല
നല്ലവരാപ്പണി ചെയ്യില്ല!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa