
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
നാണം വേണ്ടാ ചങ്ങാതീ
ഈണം കൂടിപ്പാടിക്കോ
ഊണ് കഴിച്ചേ പോകാവൂ
ഓണം വന്നേ മുറ്റത്ത്
പൂക്കളമിട്ടേ വട്ടത്തിൽ
പൂവിളി കേട്ടേ ഉച്ചത്തിൽ
പൂവാം കുരുവീ പൊന്നാട്ടേ
ഓണം വന്നേ ശലഭങ്ങൾ
പുത്തൻ പുടവയണിഞ്ഞെത്തി
പൂവൻ കോഴീ പൂവാലാ
കൂവിയുണർത്തൂ ഹായ് ഓണം!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa