
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
"വരൂ നീ ശിശുദിനമേ
ഒരിക്കലെന്നെയണിഞ്ഞ മഹാനേ
ഓർമ്മിക്കും ദിനമേ
പുഞ്ചരി തൂകും പിഞ്ചുമുഖങ്ങൾ
പൂവായ് വിടരുന്നു
ഭാരതമേറെപ്പൂക്കൾ വിടരും
പൂവനമാകുന്നു
അവരുടെ സ്നേഹം പനിനീർപ്പൂവായ്
അണിഞ്ഞു ചാച്ചാജി
അവരാണിന്ത്യ നയിക്കേണ്ടവരെ-
ന്നറിഞ്ഞു ചാച്ചാജി
ആ നേതാവിൻ ജന്മദിനം നാം
ആഘോഷിക്കുന്നു.
ശിശുദിനമങ്ങനെ നമ്മൾക്കെല്ലാം
ശുഭദിനമാകുന്നു.
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa