
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കൊമ്പൻ മുമ്പിൽ നിൽപ്പാണേ!
കൊമ്പനൊരു മൂന്നടിയുണ്ടല്ലോ!
വമ്പോ വലിയൊരു കുന്നോളം!
കൊമ്പു കുഴൽവിളി കേട്ടോണ്ട്
അമ്പലനടയിൽ നിൽപ്പാണേ
മുമ്പിലൊരായിരമാളുണ്ടേ
പിമ്പിലുമായിരമാളുണ്ടേ
വമ്പനു കുമ്പ നിറയ്‌ക്കാനായ്
അമ്പത് പറയുടെ ചോറുണ്ടേ
തുമ്പിയുമാട്ടി നിൽപ്പാണേ
കുമ്പനിറച്ചും പഴമാണേ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa