
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
താഴത്തുള്ള തടാകത്തിൽ
തുമ്പികൾ പാറിപ്പാറിയിരിക്കുന്നു
താമര തന്നുടെയിതളുകളിൽ
പുഞ്ചിരിതൂകിപ്പുലരി പറഞ്ഞൂ
"കൊഞ്ചുക പൂവേ കേൾക്കട്ടെ"
പിന്നെക്കാറ്റു പറഞ്ഞു, മെല്ലെ
"നിന്നെത്തൊട്ടിലിലാട്ടട്ടെ?"
താളത്തിൽച്ചെന്താമര പാടീ
ഓളം വന്നു തലോടുമ്പോൾ
സ്‌നേഹം പകരാൻ പലരുണ്ടെങ്കിൽ
ലോകം സുന്ദരമാണല്ലോ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa