
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ഉണ്ണി പിറക്കും നാളായി
കേക്കുകൾ കമ്പിത്തിരികൾ പടക്കം
ക്രിസ്‌മസ് വീണ്ടും വരവായി
സമ്മാനപ്പൊതി നൽകാനായി
സാന്താക്ലോസിങ്ങെത്തുമ്പോൾ
ആട്ടിടയന്മാരൊന്നിച്ചവരുടെ
പാട്ടുകൾ വീണ്ടും പാടുമ്പോൾ
കാഴ്ചയുമായി രാജാക്കന്മാർ
കാൽക്കൽ വന്നൊരു കഥയോർക്കെ
വന്നൂ രക്ഷകനെന്നറിയിച്ചു
വിണ്ണിൽ തിളങ്ങിയ നക്ഷത്രം
അങ്ങുയരത്തിലെ മാലാഖകൾ വ-
ന്നിങ്ങനെ വീണ്ടും പാടുന്നു
നല്ല മനസ്സുള്ളവരേ ഭൂവിൽ
നിങ്ങൾക്കിന്നു സമാധാനം!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa