
പാടാം ആടാം ആസ്വദിക്കാം..
അന്നൊരുനാളിൽത്താരകൾമിന്നും,
സുന്ദരഹേമന്തരാത്രിയിൽ ......
ബേത്ത്ലഹേം,നാട്ടിലുള്ളൊരു കൊച്ചുപുൽക്കൂട്ടിൽ ....
ദൈവപുത്രൻയേശുനാഥൻ
വന്നുപിറന്നല്ലോ .....
ലോകംനിശ്ശബ്ദമുറങ്ങുന്നനേരത്ത് ,
ലോകാധിനാഥൻ പിറന്നുവല്ലോ .....
പുണ്യസ്വരൂപന്റെപിറവി ചൊല്ലി ,
മാനത്തുതാരങ്ങൾമിന്നിനിന്നു...
രാജാധിരാജൻ ,പിറന്നേനേരം,
രാജാക്കന്മാർവന്നു, കാഴ്ചയുമായ്.
പൊൻതാരകങ്ങൾവഴികാട്ടിയപ്പോൾ
പൊന്നുണ്ണിക്കുട്ടനുമുന്നിലെത്തി ...
തിന്മയാർന്നുള്ളോരുലോകത്തിൻപാപം
മെയ്യിൽവഹിക്കാൻ ,
കരുത്തുള്ളൊരാ ...
വിണ്ണിന്റെനായകൻ മണ്ണിലെത്തി,
മണ്ണിനും വിണ്ണിനും , നാഥനായി, ......
ഉണ്ണിപിറന്നസമയത്തിങ്കൽ
മാനം തെളിഞ്ഞു ,ഭൂമിതെളിഞ്ഞു ,
മാലാഖമാർതൻമനംതെളിഞ്ഞു !!!
രചന :
ഹരീഷ് ആർ. നമ്പൂതിരിപ്പാട്