
പാടാം ആടാം ആസ്വദിക്കാം..
കന്നിക്കൊയ്ത്തുകഴിഞ്ഞൊരു പാടം കൊത്തിയിളക്കിമറിച്ചല്ലോ
പുല്ലും ,കളയും ,കല്ലും മണ്ണും നീക്കിയൊതുക്കി വെടിപ്പാക്കി
മണ്ണുകിളച്ചുമറിച്ചതിൽ നട്ടൂ വണ്ണൻ വാഴകൾ നൂറെണ്ണം
പാവൽ പടവലമമര തുമരാമേനിയിൽ നട്ടൂപാടത്ത്
മത്തൻ കുമ്പളമിളവെള്ളരിയും ഒത്തുപിടിച്ചു കുഴിച്ചിട്ടൂ
ചാരംചാണകമനവധിയിട്ടു ചപ്പില കരിയില കുന്നോളം
ഉണ്ടേ വഴുതന വെണ്ടയുമിപ്പോൾ കണ്ടാലാർക്കും കൊതിയേറും
നട്ടുനനച്ചു വളർത്തിയ നേരം കിട്ടീ പൊൻപണമാവോളം
മനസ്സും മടിയും വയറും നിറയും കൃഷിയിതു ചെയ്താലെന്തു രസം
രചന : ഹരീഷ് ആർ. നമ്പൂതിരിപ്പാട്