
പാടാം ആടാം ആസ്വദിക്കാം..
ചോക്കുപറഞ്ഞു ബോർഡേ ...
ഞാനൊരു കഥപറയാംകേൾക്കൂ ,
പാട്ടുകൾമൂളാം നിന്നുടെകാതിൽ കേട്ടോളൂ വേഗം .
ബോർഡിൽ ചോക്കുകളെഴുതിയ കഥകൾ .
കേട്ടു പഠിച്ചൊരു മാഷ് ,
പറഞ്ഞുതന്നത് കേട്ടു ഞങ്ങൾ കുഞ്ഞുങ്ങൾ വേഗം .
പഠിച്ചു പാടിനടക്കുന്നു ചോക്കിൻ കഥയെല്ലാം .
ചോക്കും ബോർഡും ചേർന്നാലറിവിൻ വലിയൊരു നിധികിട്ടും,
ബോർഡിനോട് ചേർത്തുവയ്ക്കുക ചോക്കുകളേ വേഗം.
അറിവിൻ ചിറകിൽ പറന്നിടട്ടേ കുഞ്ഞുങ്ങൾ ഞങ്ങൾ ......
രചന : ഹരീഷ് ആർ. നമ്പൂതിരിപ്പാട്