
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
അമ്മിണിയ്ക്കുണ്ടൊരു പൂച്ചക്കുട്ടി
ബൊമ്മകണക്കൊരു പൂച്ചക്കുട്ടി
വെള്ളനിറമുള്ള പൂച്ചക്കുട്ടി
തുള്ളിക്കളിയ്ക്കുന്ന പൂച്ചക്കുട്ടി
പാലുകുടിക്കുന്ന പൂച്ചക്കുട്ടി
കാലിലുരുമ്മുന്ന പൂച്ചക്കുട്ടി
കാണുവാൻ ചേലുള്ള പൂച്ചക്കുട്ടി
നാണം കുണുങ്ങുന്ന പൂച്ചക്കുട്ടി