
പാടാം ആടാം ആസ്വദിക്കാം..
സ്‌കൂളിൽ വന്നൊരു മാജിക് അങ്കിൾ
വിദ്യകളനവധി കാട്ടുന്നു.
ഒഴിഞ്ഞ തൊപ്പിക്കുള്ളിൽ നിന്നും
ഒരു മുയലയ്യട ചാടുന്നു.
കറുത്ത നീളൻ വടിയതു വീശി
വർണ്ണക്കുടയായ് മാറ്റുന്നു.
വെളുത്ത പുള്ളിത്തൂവാലകളിൽ
അരിപ്പിറാവുകൾ പാറുന്നു.
കുട്ടികളെല്ലാം കൈനീട്ടുമ്പോൾ
മിഠായിപ്പൊതി നൽകുന്നു.
അങ്കിൾ കാട്ടും വിദ്യകളൊക്കെ
കുട്ടികൾ കണ്ടു രസിക്കുന്നു.