
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
എല്ലാം ഒന്നായ് ചേരും നഗരം
ബഹുനിലമാളിക മാർക്കറ്റുകളും
ആപ്പീസുകളും ചേരികളും
എല്ലാമുള്ളൊരു സുന്ദര നഗരം.
ആളുകൾ പലവിധ കാര്യങ്ങൾക്കായി
വണ്ടികൾ കേറിയിറങ്ങും നഗരം
നന്മകളുണ്ട് തിന്മകളുണ്ട്
പലതര വേഷമിതാടും നഗരം
എന്നും വളരും സുന്ദര നഗരം!