
ഉറുമ്പ് നോക്കുമ്പോൾ കാണുന്ന കാഴ്ച്ചകളെക്കുറിച്ചൊരു പാട്ട്
ചോണനുറുമ്പിന് വഴിയിൽ കാണും
കല്ലൊരു പർവതമാകുന്നു.
ചെറിയൊരു തുമ്പപ്പൂച്ചെടി
മാനം മുട്ടണ മാമരമാകുന്നു.
തൊട്ടാവാടികൾ പിടികിട്ടാത്തൊരു
ഘോരവനാന്തരമാകുന്നു.
വെള്ളം കെട്ടി നിറുത്തിയ വയലോ
വലിയൊരു സാഗരമാകുന്നു.