
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പട്ടം കെട്ടികുട്ടൻ
പട്ടച്ചരടിൽ പശതേച്ച്
കുട്ടൻ ചില്ലിൻ പൊടിവിതറി
പട്ടച്ചരട് കെട്ടിമുറുക്കി
കുട്ടൻ മെല്ലെ ഉയർത്തീ പട്ടം
ചാട്ടുളിപോലെ ഉയർന്നു പട്ടം
പെട്ടെന്നെത്തി കാറ്റും കോളും
പട്ടം വട്ടം ചുറ്റിമറിഞ്ഞേ
പട്ടണമാകെ ചുറ്റിമടങ്ങി
കോട്ടു ധരിച്ചൊരു ചേട്ടൻ വന്നു
പട്ടച്ചരടു മുറിഞ്ഞതു കണ്ട്
ചേട്ടൻ കുംഭകുലുക്കിരസിച്ചേ
പൊട്ടിയ പട്ടച്ചരടു കുരുങ്ങി
ചേട്ടച്ചാരുടെ പിടലി മുറിഞ്ഞേ
ചേട്ടൻ പെട്ടന്നലറിവിളിച്ചു
കുട്ടൻ നിന്നതു കണ്ടു രസിച്ചു.
-കവിയൂർ രാജശേഖരൻ