
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ഉണ്ടക്കണ്ണൻ താവളക്കുട്ടൻ
കല്ലിനുമുകളിലിരിക്കുന്നു
പോക്രോം പോക്രോം മേലേ നോക്കി
താവളക്കുട്ടൻ പാടുന്നു
പൊന്നൻ ചേര വിഴുങ്ങാനായി
പിന്നിൽ വരുന്നു മഴയത്ത്
ചടപടയപ്പോൾ ചാടിയൊളിച്ചു
താവളക്കുട്ടൻ പറ്റിച്ചു.
-രാമചന്ദ്രൻ പുറ്റുമാനൂർ