
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
തുടുത്തൊരമ്പിളിയമ്മാവൻ
'മുഴുത്ത'തന്നുടെ രൂപവുമായി
ചിരിച്ചുമെല്ലെ വരുന്നുണ്ടേ!
കളിച്ചുകൊണ്ടങ്ങോടി നടക്കും
കറുത്ത മേഘക്കുട്ടന്മാർ
കുതിച്ചു ചെന്നാ മാമനെയെവിടെ
പിടിച്ചു നിർത്താൻ നോക്കുമ്പോൾ
ഇടയ്‌ക്കൊരല്പം വിഷണ്ണനായി
ഒളിച്ചു നിന്നിട്ടമ്മാവൻ
തെളിച്ചമോടെ ചിരിച്ചുവീണ്ടും
മിടുക്കനായി പോകുന്നേ !
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം