
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
തുന്നാരൻ കിളി ഒന്നുണ്ടേ
രണ്ടേ രണ്ടേ രണ്ടാം കൂട്ടിൽ
മിണ്ടാണ്ടം കിളി രണ്ടുണ്ടേ
മൂന്നേ മൂന്നേ മൂന്നാം കൂട്ടിൽ
മൂങ്ങാക്കിളികൾ മൂന്നുണ്ടേ
നാലേ നാലേ നാലാം കൂട്ടിൽ
ഓലേഞാലിക്കിളിയുണ്ടേ
അഞ്ചേ അഞ്ചേ അഞ്ചാം കൂട്ടിൽ
മഞ്ചാടിക്കിളി അഞ്ചുണ്ടേ
ആറേ ആറേ ആറാം കൂട്ടിൽ
ആലോലം കിളി ആറുണ്ടേ
ഏഴേ ഏഴേ ഏഴാം കൂട്ടിൽ
അഴകേറും കിളി ഏഴുണ്ടേ
ഏട്ടേ ഏട്ടേ എട്ടാം കൂട്ടിൽ
വാലാട്ടിക്കിളിയെട്ടുണ്ടേ
ഒമ്പതേ ഒമ്പതേ ഒമ്പതാം കൂട്ടിൽ
വമ്പൻ ചെമ്പൻ കിളിയുണ്ടേ
പത്തേ പത്തേ പത്താം കൂട്ടിൽ
തത്തപ്പൈങ്കിളി പത്തുണ്ടേ!
-വിനായക്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം