
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ജവഹർലാൽ നെഹ്‌റു
ജനിച്ച നാടിനു വേണ്ടിപ്പൊരുതി
ജവഹർലാൽ നെഹ്‌റു
ജ്വലിച്ചുയർന്നു നമ്മുടെ ഭാരത
നാടിന്നഭിമാനം
അറിഞ്ഞുവല്ലോ ലോകം മുഴുവൻ
അവളുടെയപദാനം
ജവഹർലാൽ ജനിച്ചൊരു ദിവസം
നവംബർ പതിനാല്
നമ്മൾ ശിശുദിനമാഘോഷിക്കും
നവംബർ പതിനാല്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം