
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കളിയാടാൻ വരുമോ നീ
പാടില്ലാ ചുള്ളികളാൽ
കൂടുചമയ്ക്കാൻപോകുന്നൂ.
വണ്ടത്താനേ വണ്ടത്താനേ
കളിയാടീടാൻ വരുമോ നീ
പാടില്ലാ പൂക്കളിലെ
തേൻ നുകരാൻ പോകുന്നൂ.
കുട്ടിക്കന്നേ, കുട്ടിക്കന്നേ
കളിയാടീടാൻ വരുമോ നീ
പാടില്ലാ കാടുകളിൽ
മേയാനായ്പ്പോകുന്നൂ.
ചെറുനായേ ചെറുനായേ
കളിയാടീടാൻ വരുമോ നീ
പാടില്ലാ യജമാന്റെ
വാതിലുകാക്കാൻ പോകുന്നൂ.
കളിയാതെ വേലക്കായ്
എല്ലാരും പോയപ്പോൾ
നാണിച്ചാ ചെറുപയ്യൻ
പോയല്ലോ കളരിയിലും.
- പന്തളം കേരളവർമ്മ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം