
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ലോകത്തിനു വെളിച്ചം പകരാൻ
വന്നൊരു ഗുരുനാഥൻ
സത്യമഹിംസകളെല്ലാം നമ്മൾ
ക്കേകിയ ഗുരുനാഥൻ
ലാളിത്യത്തിന്നെളിമയിലെന്നും
മുഴുകിയ ഗുരുനാഥൻ
തോക്കിൻ കുഴലിനു മുമ്പിൽ, നെഞ്ചു
വിരിച്ചൊരു ഗുരുനാഥൻ!
രാഷ്ട്രത്തിന്റെ പിതാവായ് - നമ്മൾ
വാഴ്‌ത്തും ഗുരുനാഥൻ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം