
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
തവള പാടാഞ്ഞിട്ടാണ്ടോ!
തവള പാടാത്തതെന്താണ്ടോ?
താളം തോന്നാട്ടാണ്ടോ!
താളം തോന്നാത്തതെന്താണ്ടോ?
തൊണ്ട പൊള്ളിയിട്ടാണ്ടോ!
തൊണ്ട പൊള്ളാൻ എന്താണ്ടോ?
തണ്ണീർ കിട്ടാഞ്ഞിട്ടാണ്ടോ!
തണ്ണീർ കിട്ടാത്തതെന്താണ്ടോ?
തൂമഴ പെയ്യാഞ്ഞിട്ടാണ്ടോ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം