കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കാവുകൾ തോറും പീലി കുടഞ്ഞൂ കണ്ണുകൾ കവരും പൂക്കാലം. പൊന്നിൻ ചിങ്ങം തേച്ചുമിനുക്കീ മിന്നും പൊന്നിൻ പൂത്താലം. അത്തം പത്തിനു മാമല നാട്ടിൽ തിത്തെയ് നല്ലൊരു പൊന്നോണം! പച്ചടി കിച്ചടി അച്ചാറൊത്തിരി വച്ചുവിളമ്പും തിരുവോണം. മേളിക്കുന്നൊരു തിരുവോണം. ഓണക്കോടിയുടുത്തു പറക്കും പൂമ്പാറ്റകളുടെ തിരുവോണം. തിരുവോണത്തിനു വന്നിടുമല്ലോ മുതുമുത്തച്ഛൻ മാവേലി. മുത്തോലക്കുട ചൂടിക്കൊണ്ടെൻ മുതുമുത്തച്ഛൻ മാവേലി അത്തം പത്തിനു മാമലനാട്ടിൽ തിത്തെയ് നല്ലൊരു പൊന്നോണം!മുറ്റം ചെത്തുക, പൂക്കളമെഴുതുക പൂവിളി തൂവുക മാളോരേ!
രചന :- ശാരിക
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം