ഓണസ്സദ്യ താ!

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

തുമ്പികളേ പൂക്കളത്തിൽ
ത്തുള്ളിത്തുള്ളിവാ 
എങ്ങുമൊണകുളിരുവീശി-
ച്ചിങ്ങക്കാറ്റേ വാ 
ഉത്രാടമേ ഉപ്പേരിയും 
ഊഞ്ഞാൽപ്പാട്ടും താ 
ഓണനിലാപ്പാൽപ്പുഴയിൽ
തോണിയേറി വാ 
പാണനാരു പണ്ടു പാടു-
മോണപ്പാട്ടേ വാ 
മന്നനായ മാബലിയെ
ച്ചെന്നു കൊണ്ടുവാ
ഓണമേ നീയോടി വന്നൊ-
രോണക്കോടി താ
ഓണനാളുപോലെ നല്ലൊ
രോണസ്സദ്യ താ!
 
-ബിമൽകുമാർ  
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !