
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
നങ്ങേലിപ്പെണ്ണിന്റെ പുത്രൻ
തേങ്ങ വലിക്കാനായി കേറി
പേടിയും കൂട്ടിനു കേറി
തെങ്ങിന്റെ മണ്ടയിൽ നിന്നും
താഴോട്ടു നോക്കിയ കുട്ടൻ
'പൊത്തോ'ന്നു കേട്ടൊരു ശബ്ദം
ദേ, കുട്ടനും തേങ്ങയും താഴെ!
-സുരേന്ദ്രൻ ചെങ്ങാട്ട്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം