
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കീർത്തനമുയരുന്നു
താളമിടാനായ് തവളപ്പെണ്ണോ
തയ്യാറാവുന്നു.
മൂങ്ങക്കുട്ടൻ മൂളിക്കേട്ടു
മരത്തിലിരിക്കുന്നു
കാണികളായി മിന്നാമിന്നികൾ
മിന്നി മിനുങ്ങുന്നു
ഒക്കെക്കണ്ടു ചിരിച്ചും കൊണ്ട്
അമ്പിളിയുയരുന്നു
നല്ലൊരു മേള അരങ്ങേറുമ്പോൾ
നമ്മളുറങ്ങുന്നു!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം