
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
അഹിംസയെന്നൊരായുധമേന്തി
ബ്രിട്ടീഷ് വാഴ്ചയെക്കെതിരേ ധീരം
നമ്മെ നയിച്ചൊരു ഗാന്ധി!
വട്ടക്കണ്ണട ഊന്നുവടി
എന്നിവ ചൂടിയ ഗാന്ധി
മൊട്ടത്തലയൻ ഗാന്ധി!
ചർക്കയിൽ സ്വയമേ നൂലുണ്ടാക്കി
വസ്ത്രമണിഞ്ഞൊരു ഗാന്ധി!
സ്വാതന്ത്ര്യത്തിൻ മാധുര്യം
നാടിനു നൽകിയ ഗാന്ധി!
ഓർക്കുക നാമിത് - 'ഒക്‌ടോബർ
രണ്ടിനു ഗാന്ധിജയന്തി'
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം