
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ഒരുമിപ്പിച്ചു നമ്മെ !
ഒരമ്മ മക്കൾ നമ്മൾ ബാപ്പുജി
ഓർമ്മിപ്പിച്ചൂ നമ്മെ !
കടലിനക്കരെയുള്ളവർ നമ്മെ
അടിമകളാക്കി ഭരിച്ചു.
ആയുധമില്ലാതല്ലോ ഗാന്ധിജി
അവരൊടു പൊരുതി ജയിച്ചു
അനീതി കണ്ടാൽ പൊരുതാം ആ ചിരി
അങ്ങനെ നിലനിൽക്കട്ടെ !
നമുക്കുസത്യം പറയാം ഗാന്ധിജി
നമ്മിൽ ജീവിക്കട്ടെ !
-ബിമൽകുമാരി രാമങ്കരി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം