
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
നാടിനുമുണ്ടൊരു മുത്തച്ഛൻ
നമ്മുടെ സ്വന്തം മുത്തച്ഛൻ
വെള്ളക്കാരെ പായിക്കാൻ
മുന്നിൽ നിന്നൊരു മുത്തച്ഛൻ !
എളിമ നിറഞ്ഞൊരു മുത്തച്ഛൻ
തെളിമയെഴുന്നൊരു മുത്തച്ഛൻ
സ്വാതന്ത്ര്യക്കോടി പാറിക്കാൻ
സമരം ചെയ്‌തൊരു മുത്തച്ഛൻ !
മുട്ടൻ വടിയുണ്ടൊരു കൈയിൽ
പുസ്തകമുണ്ടേ മറുകൈയിൽ
പുഞ്ചിരിയോടതാ നിൽക്കുന്നു
നമ്മുടെ ബാപ്പുജി മുത്തച്ഛൻ !
-സിപ്പി പള്ളിപ്പുറം