
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
മത്തൻ പൂവൊന്നതിൽ നുള്ളിയിട്ടൂ
ചെണ്ടുമല്ലിപ്പൂക്കൾ രണ്ടെണ്ണം
ചെമ്പരത്തിപ്പൂക്കൾ മൂന്നെണ്ണം
ചെമ്പനീർ പൂവയ്യാ നാലെടുത്തു
ചെത്തിപ്പൂവഞ്ചുമിറുത്തിട്ടൂ
മുക്കൂറ്റിപ്പൂവേഴെണ്ണം നുള്ളിയിട്ടൂ
നിത്യകല്യാണിപ്പൂവെട്ടെണ്ണം
കുമ്പിളിൽ കാക്കപ്പൂവൊമ്പതിട്ടു
തൊട്ടാവാടിപ്പൂക്കൾ പത്തുമിട്ടൂ
വട്ടത്തിൽ പൂക്കളമൊന്നു തീർത്തു!
-രാജഗോപാലൻ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം