
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
വെള്ളം പൊഴിയുന്നു.
ആകാശക്കുട ചോർന്നിട്ടോ ഈ
കുളിർമഴ പെയ്യുന്നു!
പുതുമഴയെന്നുടെ മേനിയിലാകെ
മുത്തുകൾ വിതറുമ്പോൾ
ഓടിയണഞ്ഞെൻ നെറുക തലോടി
അമ്മ വിതുമ്പുന്നു !
മുത്തുകളെല്ലാം ഉമ്മകളാലെ
അമ്മയെടുക്കുമ്പോൾ
കൈകൾ കഴുത്തിൽ ചേർത്തൊരു നല്ല
മാലകൊരുക്കും ഞാൻ !
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം