
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
അമ്പിളിമാമനെക്കാട്ടിടേണം
അമ്പിളി മാനത്തു പുഞ്ചിരിച്ചാൽ
അമ്മിണി മുറ്റത്തു നിന്നു കാണും
അമ്മ കുഴച്ചങ്ങുരുട്ടി വെച്ചാൽ
അമ്മിണി തന്നെയെടുത്തു തിന്നും
അമ്പിളിയില്ലാത്ത നേരമാണേൽ
അമ്മ കഥകൾ പറഞ്ഞങ്ങൂട്ടും
അമ്മമാർക്കാശ്വാസമേകിടുന്ന
അമ്പിളിമാമനൊരുമ്മ നൽകാം.
✍
ഹരീഷ് ആർ നമ്പൂതിരിപ്പാട്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം