
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പൂത്താങ്കീരിക്കൂട്ടങ്ങൾ !
പലപല തൊടികൾ കേറീടും
പൂത്താങ്കീരിക്കൂട്ടങ്ങൾ !
കരിയില നിറമാ,മിക്കൂട്ടർ
കലപില, കലപില കളിയാടും !
ഒത്തൊരുമയ്‌ക്കിവരുത്താമരാം
പൂത്താങ്കീരിക്കൂട്ടങ്ങൾ !
-ജോസ് ഗോതുരുത്ത്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം