
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ഒറ്റക്കാലിൽ
തപസ്സു ചെയ്യുന്നൂ....
പരലുകളതു വഴി
പോകും നേരം
കണ്ണു തുറക്കുന്നൂ...
ലാക്കു പിടിച്ചാ
കൊക്കൊരു ഞൊടിയിൽ
ചെളിയിൽ പൂഴ്‍ത്തുന്നൂ
തുടിച്ചു നീന്തും
പാരലാ കൊക്കിൽ
കിടന്നു പിടയുന്നു !
-അഷ്‌റഫ് കാവിൽ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം