
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പൂക്കൾ വിരിഞ്ഞു അഞ്ചെണ്ണം
അഞ്ചിലൊരെണ്ണം കുഞ്ചു പറിച്ചു
ബാക്കി വരുന്നത് നാലെണ്ണം.
പൂന്തോട്ടത്തിൽ നീല നിറത്തിൽ
പൂക്കൾ വിരിഞ്ഞു നാലെണ്ണം
നാലിലൊരെണ്ണം ലീല പറിച്ചു
ബാക്കി വരുന്നത് മൂന്നെണ്ണം.
പൂന്തോട്ടത്തിൽ മഞ്ഞ നിറത്തിൽ
പൂക്കൾ വിരിഞ്ഞു മൂന്നെണ്ണം
മൂന്നിലൊരെണ്ണം മാളു പറിച്ചു
ബാക്കി വരുന്നത് രണ്ടെണ്ണം
പൂന്തോട്ടത്തിൽ പൂക്കൾ വിരിഞ്ഞു
ചോപ്പു നിറത്തിൽ രണ്ടെണ്ണം
രണ്ടിലൊരെണ്ണം രാജു പറിച്ചു
ബാക്കി വരുന്നത് ഒന്നല്ലോ
പൂന്തോട്ടത്തിൽ പൂത്തു വിടർന്നു
പുഞ്ചിരി തൂകും പൂവൊന്ന്
പുലരിപ്പൂവിനെ രാമു പറിച്ചു
ഇനിയൊരു പൂവും ഇല്ലല്ലോ
ഒന്നും ഇല്ലേൽ പറയാമല്ലോ
ഒന്നുമില്ലാത്തത് പൂജ്യം
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം