
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പാറ നടന്നു വരുംപോലെ
ആനക്കൊമ്പുകൾ കണ്ടില്ലേ
പാറക്കെട്ടിലെ വേരല്ലേ
തുമ്പിക്കയ്യതു കണ്ടില്ലേ
വെള്ളം ചീറ്റും കുഴലല്ലേ..
ആനക്കാലുകൾ കണ്ടില്ലേ
വമ്പൻ തൂണു കണക്കല്ലേ
ആടും ചെവികൾ കണ്ടില്ലേ
വലിയൊരു വിശറി
കണക്കല്ലേ..
വീശും വാലതു കണ്ടില്ലേ
കുറ്റിച്ചൂലതു പോലല്ലേ
വലിയൊരു വയറും കണ്ടില്ലേ
അമ്പോ പെട്ടി കണക്കല്ലേ..
കുഞ്ഞിക്കണ്ണുകൾ കണ്ടില്ലേ..
കടുകിൻ മണികൾ
പോലല്ലേ..
കറുകറ നിറ മതു കണ്ടില്ലേ
കാർമേഘത്തെപ്പോലല്ലേ...
ആന വരുന്നതു കണ്ടില്ലേ
പാറ നടന്നു വരുംപോലെ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം