
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ഒട്ടകക്കുട്ടാ ചാഞ്ചാട് !
രണ്ടാം തൊട്ടിലിൽ ഡുംഡുംണ്ടും തൊട്ടിലിൽ
കണ്ടൻ കുറുക്കാ ചാഞ്ചാട് !
മൂന്നാം തൊട്ടിലിൽ മുല്ലപ്പൂ തൊട്ടിലിൽ
മുയലുണ്ണിമാമാ ചാഞ്ചാട് !
നാലാം തൊട്ടിലിൽ ചേലേഴും തൊട്ടിലിൽ
പൂവാലിപ്പയ്യേ ചാഞ്ചാട് !
അഞ്ചാം തൊട്ടിലിൽ മൊഞ്ചുള്ള തൊട്ടിലിൽ
കുഞ്ചുകുരങ്ങാ ചാഞ്ചാട് !
ആറാം തൊട്ടിലിൽ ആലോലം തൊട്ടിലിൽ
ആനക്കിടാവേ ചാഞ്ചാട് !
ഏഴാം തൊട്ടിലിൽ ഏലേലം തൊട്ടിലിൽ
കേഴമാൻ കുഞ്ഞേ ചാഞ്ചാട് !
എട്ടാം തൊട്ടിലിൽ പൂമ്പട്ടു തൊട്ടിലിൽ
കുട്ടൻ ജിറാഫേ ചാഞ്ചാട് !
ഒമ്പതാം തൊട്ടിലിൽ ചെമ്പകത്തൊട്ടിലിൽ
ചെമ്പുലി വമ്പുലി ചാഞ്ചാട് !
പത്താം തൊട്ടിലിൽ മുത്തണിത്തൊട്ടിലിൽ
മുത്തുക്കടുവേ ചാഞ്ചാട് !
-സിപ്പി പള്ളിപ്പുറം
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം