
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
തഞ്ചാവൂരിൽ പോയി
മഞ്ചലൊരെണ്ണം വാങ്ങി
അഞ്ചൽ മുക്കിലിറക്കി !
മഞ്ചലു കാണാനായി
അഞ്ചലിലാളുകൾ കൂടി
തഞ്ചം നോക്കി കുഞ്ചൻ
മഞ്ചലിലേറിയിരുന്നു!
മഞ്ചൽ ചുമക്കാനാരും
വന്നില്ലല്ലോ കഷ്ടം
കുഞ്ചനിരുന്നു മടുത്തു
അഞ്ചൽക്കാരു ചിരിച്ചു!
-അസുരമംഗലം വിജയകുമാർ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം