
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
വിത്തു വിതച്ചതു മുളയായി
ഇടയിൽ കുറച്ചു കളയായി
കളകൾ പറിച്ചതു തുണയായി
വളമിട്ടപ്പോൾ കതിരായി
കതിരു പഴുത്തതു വിളയായി
വിള കൊയ്തപ്പോൾ നെല്ലായി
കുത്തിയ നെന്മണി അരിയായി
അരി വെച്ചപ്പോൾ ചോറായി
ചോറുണ്ടപ്പോൾ ജോറായി !
- മതിര ബാലചന്ദ്രൻ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം