
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
താടി വളർത്തിയൊരപ്പൂപ്പൻ
തൊപ്പിയണിഞ്ഞോരപ്പൂപ്പൻ
സുന്ദരനായോരപ്പൂപ്പൻ !
ആടിപ്പാടണൊരപ്പൂപ്പൻ
കൂടെപ്പാടാൻ ആളേറെ!
വാദ്യക്കാരും ജൊറുണ്ടേ
കാണാൻ നല്ലൊരു ചേലുണ്ടേ !
കുട്ടികളോടിയടുക്കുന്നേ
മിഠായിപ്പൊതി വാങ്ങുന്നേ !
-പ്രശാന്ത് കണ്ണോം
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം