
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ചെടിയിൽ കാണും പൂവല്ല
മൊട്ടു വിടർന്നൊരു പൂവല്ല
ഞെട്ടിലെഴുന്നൊരു പൂവല്ല
ഇതളുകളുള്ളാരു പൂവല്ല
ഇറുത്തെടുക്കാൻ കഴിയില്ല !
പുഞ്ചിരിയുതിരും പൂവാണ്
പാലൊളി വിതറും പൂവാണ്
രാവിൽ തെളിയും പൂവാണ്
വാനിൽ വിടരും പൂവാണ് !
- ജോസ് ഗോതുരുത്ത്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം