കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ഒരുപാടായ് വീട്ടിലിരിപ്പ്ഇനി ഞങ്ങടെ സ്ക്കൂളു തൊറപ്പ്നവംബറൊന്നിനു കാണാം വീണ്ടുംഞങ്ങടെ പള്ളിക്കൂടംഓഹോയ്... ഞങ്ങടെ പള്ളിക്കൂടം(ഒരുപാടായ്..)
മാസ്ക്കിട്ടിട്ടകലം കാത്ത്കൂട്ടരുമൊത്തൊരുമിച്ചാർപ്പ്ടീച്ചർമാർ ഹാജരു വെക്കാൻപേരുവിളിക്കുന്നതു കാത്ത് തൊള്ളതുറന്നൊച്ചയെടുത്ത്പാട്ടൊന്ന് പാടാൻ കാത്ത്(ഒരുപാടായ്..)
സ്മാർട്ട്ഫോണേ ദൂരെപ്പോകൂനോട്ട്ബുക്കേ അരികിൽ വായോവെള്ളക്കടലാസിൽ വീണ്ടുംതെളിയട്ടെ അക്ഷര വെട്ടംമാഷേ വന്നൊന്നിതു നോക്കൂചോപ്പിൽ ഒരു ശരിയിട്ടോളൂ (ഒരുപാടായ്..)
- ജോസ് പ്രസാദ്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം