
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
വണ്ടേ നിൻ ചുണ്ടത്ത്
തേനൊരു തുള്ളി ഞാൻ
കണ്ടുവല്ലോ!
ഞാനുറങ്ങുന്നൊരു
നേരത്ത് നീ വന്ന്
ഞാനറിയാതെയെൻ
തേൻ നുകർന്നോ?"
“ഉള്ളതു ചൊല്ലിടാം
പൂവേ, ഞാൻ വന്നുനിൻ
തേനല്ലിയിലൊ-
ന്നിരുന്നുപോയി !
അന്നേരമെപ്പൊഴോ
തേനൊരു തുള്ളിയെൻ
ചുണ്ടത്തു പറ്റിപ്പിടിച്ചതാവാം!
-അനിൽകുമാർ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം