
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കുട്ടനെ നോക്കാൻ ഏർപ്പാടാക്കി
കുട്ട്യമ്മായി കുളിക്കാൻ പോയി-
ട്ടെത്തിയ നേരം കിച്ചണിലയ്യോ,
പട്ടി കടന്നതു തട്ടുകയായി!
കുട്ട്യമ്മായി കയർക്കുകയായി.
കുട്ടനു രണ്ടടി കിട്ടുകയായി!
കുട്ടനിരുന്നു കരച്ചിലുമായി!
“കുട്ട്യമ്മായി പറഞ്ഞതു കേട്ട്
പട്ടിയിതെല്ലാം തിന്നതു, കണ്ണും
പൂട്ടാതങ്ങനെ 'നോക്കി'യിരുന്നൊരു
കുട്ടൻ ഞാനോ കുറ്റക്കാരൻ?"
-രാജഗോപാൽ നാട്ടുകൽ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം