
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ചുട്ടൊരു വടയും
തേങ്ങാപ്പൂളും കപ്പത്തുണ്ടും
കണ്ടു കൊതിച്ച്
പെട്ടിക്കടയാണെന്നു ധരിച്ച്
മണ്ടൻ ചുണ്ടെലി
നൃത്തം വച്ച് പെട്ടിക്കുള്ളിൽ
ചെന്നൊരു നേരം
പെട്ടെന്നയ്യോ, പെട്ടിയടഞ്ഞു.
പൊട്ടൻ ചുണ്ടെലി ഞെട്ടിവിറച്ചു
- കെ.കെ. പല്ലശ്ശന
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം