
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
പലവഴിയങ്ങനെ ചിൽ ചിൽ അണ്ണാൻ
കണ്ടോ, അവനൊരു വാഴക്കയ്യിൽ
കുത്തിയിരുന്നു കുടിക്കുന്നു തേൻ!
ആഹാ, വലിയൊരു മാവിൻ മുകളിൽ
മാമ്പഴമുണ്ടു രസിച്ചീടുന്നു
നോക്കൂ, പ്ലാവിൻമുകളിൽക്കയറി
ചാടിച്ചാടി നടക്കുന്നു
ചിൽചിൽ പാടിനടക്കും നേരം
കുലുക്കിടുന്നു, പെരുവാലും!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം