
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കാറ്റുലയ്ക്കും വയലിലും
കുളിരണിഞ്ഞ കുന്നിലും
കിളിയുണർന്ന മേട്ടിലും
കതിരണിഞ്ഞ മാസമേ
ജനുവരിപ്പുതു മാസമേ
ജമന്തിവിരിയും മാസമേ
മനസ്സിനുള്ളിൽ മൺചിരാതു
കൊളുത്തിടുന്ന മാസമേ
ഹർഷമേകും മാസമേ
ജനുവരിപ്പുതു മാസമേ
-ജയനാരായണൻ