കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പുതുവർഷത്തിൻ ലഹരിയുമായിവന്നേ വന്നേ ജനുവരി വന്നേ....!കളിയും ചിരിയും മേളവുമായി വന്നേ വന്നേ ഫെബ്രുവരി ആർപ്പും കുഴലും മേളവുമായി വന്നേ വന്നേ മാർച്ച് വന്നേ മണ്ടത്തരവും കൊണ്ടേവന്നു മണ്ടൻമാസം ഏപ്രിൽ ജിൽജിൽജിൽജിൽ താളവുമായി വന്നേ വന്നേ മെയ്‌മാസം കാറ്റും മഴയും കൊണ്ടെത്തീ തണുപ്പനാകും ജൂൺമാസം മഴയുടെ ബാക്കിയുമായെത്തി ജൂലൈ മാസം പിന്നാലെ സ്വാതന്ത്ര്യത്തിൻ ലഹരിയുമായി വന്നേ വന്നേ ഓഗസ്റ്റും ഓണപ്പാട്ടിൻ ലഹരിയുമായി ദാ വരുന്നൂ സെപ്റ്റംബർ ഗാന്ധിജയന്തി സന്ദേശവുമായി വന്നൂ വന്നൂ ഒക്ടോബർ ചാച്ചാജിയുടെ ചിത്രവുമായി നവംബറെത്തീ മുറപോലെ ഹാപ്പീ ക്രിസ്മസ് പാടിക്കൊണ്ട് വന്നൂ വന്നൂ ഡിസംബർ മാസം!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം