
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
മാവിൻ മോളിൽ കയറാണത്?
തുമ്പിക്കൈയാൽ
തൊടുമെന്നോർത്താ
കൊമ്പിൽത്തന്നെയിരിക്കണത്?
കളവു പറഞ്ഞതു കണ്ടു പിടിച്ചു
അച്ഛൻ ചൂരലുതിരയുന്നു
അടികിട്ടും ഞാൻ താഴെയിരുന്നാൽ
അതുകൊണ്ടിവിടെയിരിക്കുന്നു!
-ആനാപ്പുഴയ്ക്കൽ അനിൽ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം