
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
മുത്തച്ഛന്റെ മുളങ്കാലൻകുട
മുട്ടിത്തട്ടി ഒടിഞ്ഞപ്പോൾ
മുത്തശ്ശിക്കതു വേണം പോലും
മുറ്റത്തരികിൽ തൂക്കിയിടാൻ
നെല്ലോ മുളകോ വെയിലത്തിട്ടാൽ
ശല്യം ചെയ്യാൻ കാക്ക വരും
കാക്കവരുമ്പോൾ ശീലക്കുടയുടെ
കോലംകണ്ടു പറന്നകലും
ശീലക്കുടയിതു കയറിൻമേലായ്
തല്ലിക്കൊന്നൊരു കാകനെയാരോ
കെട്ടിത്തൂക്കിയപോലല്ലോ.
- സുരേഷ് ബാബു
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം